നമ്മെ പരിശോധിച്ചറിയുന്ന അവസരം ആണ് രൂപതാ ബൈബിള്‍ കണ്വന്ഷന് : Day 2
നമ്മെ പരിശോധിച്ചറിയുന്ന അവസരം ആണ് രൂപതാ ബൈബിള്‍ കണ്വന്ഷന്
– മാര്‍ ജോസഫ് കല്ലറങ്ങാട്ട്
ഓരോ വര്‍ഷത്തേയും ബൈബിള്‍ കണ്വന്ഷന് നമ്മെ പരിശോധിച്ചറിയുന്ന അവസരമാണ് എന്ന 33-ാമത് രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്റെ 2-ാം ദിവസം വി. കുര്‍ബാന മദ്ധ്യേയുള്ള സന്ദേശത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. വചനം കേട്ട് ഹൃദയം ജ്വലിച്ച ശിഷ്യരെപ്പോലെ നമ്മളും വചനം കേട്ട് ഹൃദയത്തില്‍ ജ്വലനമുള്ളവരായി ബലി അര്‍പ്പിക്കുന്നു. ഈ കാലഘട്ടത്തില്‍ നാം ദൈവത്തെ ക് ദൈവത്തോട് ഒത്ത് ജീവിക്കുന്നു. ലോകത്തിലെ ചെറിയ വീട്ടില്‍ നാം അത്ഭുതം കാണുന്നു. ”കുടുംബങ്ങളെ ഉണരുക” പരിശുദ്ധ പിതാവ് കുടുംബത്തിന്റെ സിനഡില്‍ പറഞ്ഞു. നമുക്ക് ലോകത്തിന്റെ മോഹങ്ങളില്‍നിന്നും മദ്യത്തിന്റെ ഉപയോഗത്തില്‍നിന്നും മാദ്ധ്യമങ്ങളുടെ അടിമത്വത്തില്‍നിന്നും എല്ലാം ഉണര്‍ന്ന് വചനത്തില്‍ വളര്‍ന്ന് വിശുദ്ധിയില്‍ വളരുകയും ചെയ്യുന്നവരാകണം – മാര്‍ കല്ലറങ്ങാട്ട് കൂട്ടിച്ചേര്‍ത്തു.
രാവിലെ 9 മണിക്ക് ജപമാലയോടെ കണ്വന്ഷന് ആരംഭിച്ചു. 11 മണിക്ക് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ ബലിയര്‍പ്പിക്കപ്പെട്ടു. ഫാ. ജോസഫ് വള്ളോംപുരയിടം, ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, ഫാ. ജോസഫ് പാിയാംമാക്കല്, ഫാ. ഗര്‍വാസീസ് ആനിത്തോട്ടം എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്ന് ഉച്ചഭക്ഷണത്തിനുശേഷം ഫാ. ഡോമിനിക് വാളമ്പനാലിന്റെ നേതൃത്വത്തില്‍ കണ്വന്ഷന് നടന്നു. 4 മണിക്ക് ആരംഭിച്ച സായാഹ്ന കണ്‍വന്‍ഷനില്‍ മോണ്‍. ജോസഫ് കുഴിഞ്ഞാലിയുടെ നേതൃത്വത്തില്‍ ദിവ്യബലി നടന്നു. രാവിലെ വിശുദ്ധ ബലിക്കുശേഷം ഫാ. ബര്‍ക്ക്മാന്‍സ് കുന്നുംപുറം, ഡോ. റ്റി.സി. തങ്കച്ചന്, അലക്സ് ജോര്‍ജ്ജ് കാവുകാട്ട് എന്നിവര്‍ ചേര്‍ന്ന് രചിച്ച ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രം പ്രസിദ്ധീകരിക്കുന്ന ‘സഹനപാതയിലെ കരുണയുടെ തിരിനാളം’ എന്ന പുസ്തകത്തിന്റെ പ്രകാശനം മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഭരണങ്ങാനം പ്രൊവിന്‍ഷ്യാള്‍ സി. ആനി കല്ലറങ്ങാട്ട് FCC ക്ക് നല്‍കിക്കൊ് നിര്‍വ്വഹിച്ചു. ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍, ഫാ. സ്കറിയ വേകത്താനം, ഫാ. ജോസഫ് ആലഞ്ചേരി, സാബു കോഴിക്കോട്ട്, ബാബു തട്ടാംപറമ്പില്‍, ബീനാ പൊടിമറ്റം, ജോണിച്ചന് കൊട്ടുകാപ്പള്ളില്‍ തുടങ്ങിയവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം കൊടുത്തു.
ഇന്നുമുതല്‍ രാവിലെ 10 മുതല്‍ വൈകിട്ട് 7.30 വരെ കുമ്പസാരത്തിനും രാവിലെ 8 മുതല്‍ രാത്രി 8 വരെ കൗണ്‍സിലിങ്ങിനുമുള്ള സൗകര്യം ഉായിരിക്കും. രാവിലെ 11 മണിക്ക് പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കപ്പെടും. പ്രഭാത കണ്വന്ഷന് രാവിലെ 9 മണി മുതല്‍
3 മണി വരെയും സായാഹ്ന കണ്വന്ഷന് 4 മുതല്‍ 9 വരെയും ആണ്.
ഫോട്ടോ അടിക്കുറിപ്പ്
1) രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്റെ 2-ാം ദിവസം വി. കുര്ബ്ബനമദ്ധ്യേ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നല്കുന്നു.
2) രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്റെ 2-ാം ദിവസം പങ്കെടുക്കുന്നവര്‍